നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്ന് WCC
താര സംഘടനയായ AMMAയുടെ നേതൃനിര പിരിച്ചുവിട്ട പശ്ചാത്തലത്തിൽ പ്രതികരണവുമായി വുമൺ ഇൻ സിനിമ കളക്ടീവ് (WCC). ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പ്രതികരണമുണ്ടായത്. ‘പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം, നീതിയുടേയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്, നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം’ എന്നാണ് പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് പിന്തുണയുമായി എത്തുന്നത്.


+ There are no comments
Add yours