സംവിധായകൻ മോഹൻ അന്തരിച്ചു. 76 വയസ്സായിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ്. മലയാള സിനിമയുടെ സുവർണ കാലഘട്ടമെന്ന് അറിയപ്പെടുന്ന 1980കളിൽ തന്റെ ചലച്ചിത്രങ്ങൾ കൊണ്ട് സവിശേഷ സാന്നിധ്യം അറിയിച്ച സംവിധായകനായിരുന്നു മോഹൻ.
വാടകവീട് (1978)ആണ് ആദ്യ സിനിമ. തുടർന്ന് ‘രണ്ട് പെൺകുട്ടികൾ’, ‘ശാലിനി എന്റെ കൂട്ടുകാരി’ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. നെടുമുടി വേണുവിനെ നായകനായി അവതരിപ്പിച്ച വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ ഇസബെല്ല, പക്ഷെ, സാക്ഷ്യം, മുഖം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങി 23 ചിത്രങ്ങളാണ് മോഹൻ ഒരുക്കിയത്.


+ There are no comments
Add yours