ചിൽഡ്രൻസ് ഹോമിലെ 3 കുട്ടികളെ ഇനിയും കണ്ടെത്താനായില്ല
ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകിട്ട് മുതൽ കാണാതായ 3 ആൺകുട്ടികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതായി മാരാരിക്കുളം പൊലീസ് അറിയിച്ചു. 15ഉം14ഉം 16ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മറ്റു പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.


+ There are no comments
Add yours