മേപ്പയ്യൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ്  നിരവധി പേർക്ക് പരിക്ക്

Estimated read time 1 min read

കോഴിക്കോട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

കോഴിക്കോട് മേപ്പയ്യൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കൊയിലാണ്ടിയിൽ നിന്ന് മേപ്പയ്യൂരിലേക്ക് പോകുകയായിരുന്ന ‘അരീക്കൽ’ ബസ്സാണ് രാവിലെ നരക്കോട് കല്ലങ്കിത്താഴെ വെച്ച് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.

+ There are no comments

Add yours