പുത്തൻചിറ പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി.. മാള പുത്തൻചിറ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. പഞ്ചായത്തിലെ പിണ്ടാണി പ്രദേശത്താണ് തെരുവ് നായ്ക്കളുടെ ശല്യം കൂടുതൽ. കഴിഞ്ഞ ദിവസം പിണ്ടാണി തെക്കേടത്ത് കോമള० എന്ന വീട്ടമ്മ വീടിൻറെ വാതിൽ തുറന്നപ്പോൾ കാർ പോർച്ചിൽ കിടക്കുകയായിരുന്ന തെരുവ് നായ്ക്കൾ ഇവരെ ആക്രമിക്കുവാൻ ശ്രമിച്ചു. ഒച്ച വച്ചപ്പോൾ തെരുവ് നായ്ക്കൾ ഓടി. പിന്നീട് ഇവർ വൈകീട്ട് മുറ്റത്തേക്ക് ഇറങ്ങിയപ്പോഴു० തെരുവ് നായ്ക്കൾ ആക്രമിക്കുവാൻ ശ്രമിച്ചെങ്കിലും അയൽവാസി നായ്ക്കളെ ഓടിപ്പിച്ചു. മാള പുത്തൻചിറ റോഡിലെ പാറമേൽ തൃക്കോവിൽ ഭാഗത്ത് തെരുവ് നായ്ക്കൾ ഇരുചക്ര വാഹ്നങ്ങളിൽ സഞ്ചരിക്കുന്നവർക്കു നേരേയു० ചീറി വരു०. തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ പുത്തൻചിറ പഞ്ചായത്ത് അധികൃതർ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
remesheledathee News


+ There are no comments
Add yours