മുഖ്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും
വയനാട് പുനരധിവാസത്തിൽ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര സഹായം ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സംബന്ധിച്ച് സർക്കാർ തയാറാക്കിയ വിശദമായ നിവേദനം മോദിക്ക് കൈമാറും. 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിൻറെ പ്രധാന ആവശ്യം.


+ There are no comments
Add yours