മൂവാറ്റുപുഴയിൽ യുവാവ് സഹോദരനെ വെടിവച്ചു
എറണാകുളം മൂവാറ്റുപുഴയിൽ യുവാവ് സഹോദരനെ വെടിവച്ചു. കടാതി സ്വദേശി നവീനിനാണ് സഹോദരൻ കിഷോറിന്റെ വെടിയേറ്റത്. ഇരുവരും തമ്മിലുളള തർക്കത്തിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. വയറിനു പരിക്കേറ്റ നവീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഇരുവരും കസിൻസാണ്. മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം.


+ There are no comments
Add yours