ഡോക്ടർമാർ സമരം അവസാനിപ്പിച്ചു
ദില്ലി എയിംസിലെ ഡോക്ടർമാർ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം നടത്തിയത്. സമരം ചികിത്സക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന കോടതി നിരീക്ഷണത്തെ മാനിക്കുന്നുവെന്നും വിവിധ പ്രതിഷേധ പരിപാടികളുമായി ഇനിയും മുന്നോട്ടു പോകുമെന്നും ഡോക്ടർമാർ അറിയിച്ചു.



+ There are no comments
Add yours