പാലക്കാട് ജനവാസ മേഖലയിൽ താമസമാക്കി കരടി.ആശങ്ക

Estimated read time 0 min read

പാലക്കാട് ഇടവാണി ഊരിൽ പ്ലാവിൽ താമസമാക്കി കരടി. പത്ത് ദിവസമായി ഊരിൽ പലർക്കും മുന്നിൽ കരടി എത്തിയിരുന്നു. എന്നാൽ വിശ്രമം ഊരിലെ പ്ലാവിലാണെന്ന് ഇന്നലെയാണ് കണ്ടെത്തുന്നത്. പൂതൂരിൽ നിന്നെത്തിയ വനംവകുപ്പ് സംഘം കരടിയെ പടക്കം പൊട്ടിച്ച് പ്ലാവിൽ നിന്ന് താഴെയിറക്കി കാട് കയറ്റി. എങ്കിലും ഒരു മണിക്കൂറിന് ശേഷം കരടി ഊരിലെ പ്ലാവിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു. ആളുകൾ ബഹളം വച്ചും ചിലർ കല്ലെറിഞ്ഞും കരടിയെ താഴെയിറക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

+ There are no comments

Add yours