ഡ്രഡ്ജർ എത്തിയില്ല; ഷിരൂർ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ

Estimated read time 0 min read

ഡ്രഡ്ജർ എത്തിയില്ല; ഷിരൂർ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുമെന്ന ഉറപ്പ് കർണാടക പാലിച്ചില്ല. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്ന് ഡ്രഡ്‌ജർ എത്തിക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഡ്രഡ്‌ജർ കൊണ്ടുവരുന്നതിനുള്ള ചിലവ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് ഡ്രഡ്‌ജർ എത്താതിരുന്നത്. ഏകദേശം ഒരു കോടി രൂപയോളം ഡ്രഡ്‌ജർ എത്തിക്കുന്നതിൽ ചിലവ് വരും. ഇത്രയും തുക മുടക്കി തിരച്ചിൽ തുടരുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനമായിട്ടില്ല. വിഷയത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും പുരോഗതി ഉണ്ടായിട്ടില്ല.

+ There are no comments

Add yours