നടൻ ജോസ് പായമ്മൽ അന്തരിച്ചു
നാടക നടനും നാടകകൃത്തും
സംവിധായകനുമായ ജോസ് പായമ്മൽ (90)
അന്തരിച്ചു. ഇന്ന് ഉച്ചക്ക് 1.30യോടെയായിരുന്നു
അന്ത്യം. വാർധക്യസഹജമായ
അസുഖങ്ങളാണ് മരണത്തിന് കാരണം.
അന്ത്യകർമ്മങ്ങളുടെയും സംസ്കാരത്തിന്റെയും
സമയം തീരുമാനിച്ചിട്ടില്ല. 200ൽ അധികം
നാടകങ്ങളിൽ അഭിനയിച്ചയാളാണ് ജോസ്
പായമ്മൽ. ഭാര്യ നാടക-സിനിമ അഭിനേത്രിയും
നൃത്താധ്യാപകയുമായ കലാലയം രാധ. മകൻ:
ലോന ബ്രിന്നർ. മരുമകൾ: സുനിത ബ്രിന്നർ.
നടൻ ജോസ് പായമ്മൽ അന്തരിച്ചു

+ There are no comments
Add yours