കേരളം ആസ്ഥാനമാക്കി പുതിയ വിമാന കമ്പനി

Estimated read time 1 min read

കേരളം ആസ്ഥാനമാക്കി വിമാന കമ്പനിയുമായി ‘അൽഹിന്ദ്’

കേരളം ആസ്ഥാനമാക്കി അൽഹിന്ദ് എയർ എന്ന പേരിൽ വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അൽഹിന്ദ് ഗ്രൂപ്പ്. ഇവർക്ക് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 3 എടിആർ72 വിമാനങ്ങളുപയോഗിച്ച് ആഭ്യന്തര സർവീസാകും ആദ്യം ആരംഭിക്കുക. കൊച്ചി വിമാനത്താവളം വഴിയായിരിക്കും സർവീസുകൾ.

+ There are no comments

Add yours