ഭാരത് ബന്ദ് മറ്റന്നാൾ.
ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി. SC- ST ഉപസംവരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബന്ദ്. ബന്ദ് ആശുപത്രി, പത്രം, പാൽ ആംബുലൻസുകൾ പോലുള്ള അടിയന്തര സേവനങ്ങളെ ബാധിക്കില്ല. പൊതുഗതാഗതം സ്‌തംഭിക്കാനും ചില സ്വകാര്യ ഓഫീസുകൾ അടച്ചിടാനും സാധ്യതയുണ്ട്. അതേസമയം കേരളത്തിൽ ഭാരത് ബന്ദ് വലിയ സ്വാധീനം ചെലുത്താൻ സാധ്യതയില്ല.


+ There are no comments
Add yours