ദുബായിൽ ഫാമിലി  വിസ നിയമത്തിൽ വൻ മാറ്റം

Estimated read time 0 min read

അപേക്ഷകരുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഫാമിലി വിസ അനുവദിക്കാൻ തീരുമാനിച്ച് യുഎഇ. തൊഴിൽ മേഖല, തസ്‌തിക എന്നിവ പരിഗണിക്കാതെ തന്നെ 3000 ദിർഹം (ഏകദേശം 68,000 രൂപ) മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി കുടുംബത്തെ എത്തിക്കാം. താമസ സൗകര്യത്തിന്റെ്റെ ചെലവ് സ്പോൺസർ വഹിക്കണം.

4000 ദിർഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവർക്കു താമസ സൗകര്യമുണ്ടെങ്കിൽ സ്പോൺസറുടെ സഹായമില്ലാതെ കുടുംബത്തെ എത്തിക്കാം. പിതാവ് യുഎഇയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മക്കളുടെ സ്പോൺസർഷിപ് മാതാവിനു ലഭിക്കില്ല. പിതാവിന്റെ വിസയിൽത്തന്നെ എത്തണം. ജോലി ചെയ്യാൻ അനുമതിയില്ലാത്ത താമസ വിസയാണു മക്കൾക്കു ലഭിക്കുക.

+ There are no comments

Add yours