ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ
പ്രതികരിച്ച് വനിതാ കമ്മിഷൻ
അധ്യക്ഷ പി സതീദേവി. റിപ്പോർട്ട്
ഭയപ്പെടുത്തുന്നതാണെന്നും നടപടി
എടുക്കുമെന്നും പി സതീദേവി
പ്രതികരിച്ചു. വളരെ ഭയപ്പെടുത്തുന്ന
സാഹചര്യമാണ് മലയാളം
സിനിമ മേഖലയിൽ ഉള്ളതെന്ന്
സതീദേവി പറഞ്ഞു. തെറ്റായ
പ്രവണതകൾക്കെതിരെ സാംസ്കാരിക
രംഗത്തുള്ളവർ രംഗത്തേക്ക് വരണമെന്ന്
സതീദേവി പറഞ്ഞു.
മുഴുവൻ സിനിമാ പ്രവർത്തകരും ഇതിനെതിരെ മുന്നോട്ട് വരണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. മലയാള സിനിമ മേഖലയിലെ തെറ്റായ പ്രവണതകൾ ഇപ്പോഴെങ്കിലും പുറത്തുവന്നതിൽ സന്തോഷമെന്ന് സതീദേവി പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കാനായി സർക്കാർ നടപടികൾ സ്വീകരിക്കാൻ വനിതാ കമ്മിഷൻ ശുപാർശ നൽകുമെന്ന് സതീദേവി വ്യക്തമാക്കി.


+ There are no comments
Add yours