ജീവനക്കാരിയുടെ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ ദുബായ് കോടതി സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ട് ഉത്തരവ്. ശമ്പള കുടിശിക ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട ജീവനക്കാരിയാണ് കോടതിയെ സമീപ്പിച്ചത്. സാമ്പത്തിക കേസുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാളുടെ ശമ്പള കുടിശ്ശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ കോടതി ഉത്തരവിട്ടത്.
ശമ്പളം ദിർഹത്തിലും ഇക്കോവോട്ട് ടോക്കൺസ് എന്ന ക്രിപ്റ്റോ കറൻസിയിലും നൽകുമെന്ന് ജീവനക്കാരിയുടെ തൊഴിൽ കരാറിലുണ്ട്. ശമ്പളം ജീവനക്കാരന്റെ മൗലിക അവകാശമാണെന്നും രാജ്യത്തെ സിവിൽ ട്രാൻസാക്ഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശം സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി 5250 ഇക്കോവാട്ട് ടോക്കൺ ആണ് കുടിശികയായത്. ഇതിനിടെ ജീവനക്കാരിയെ കമ്പനി പിരിച്ചുവിടുകയും ചെയ്തു.
ജീവനക്കാരിയുടെ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ ആവശ്യപ്പെട്ട് കോടതി

+ There are no comments
Add yours