വയനാടിന് കൈത്താങ്ങ്; കോതമംഗലത്ത് DYFI വിറ്റത് 517 കിലോ പോർക്ക്
വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് നിർമിക്കാനായി DYFI നടത്തുന്ന പോർക്ക് ചലഞ്ച് കോതമംഗലത്തും ഹിറ്റ്. കോതമംഗലം മുനിസിപ്പൽ നോർത്ത് മേഖല കമ്മിറ്റി ചേലാട് മിനിപ്പടിയിലൊരുക്കിയ സ്റ്റാളിൽ 517 കിലോ പോർക്കിറച്ചി വിറ്റു. ഇതിൽനിന്നു ലഭിച്ച തുക വയനാട്ടിലെ DYFIയുടെ സ്നേഹവീടുകളുടെ നിർമാണത്തിന് നൽകും. നേരത്തെ DYFIയുടെ പോർക്ക് ചലഞ്ചിനെതിരെ സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്ത് എത്തിയിരുന്നു.


+ There are no comments
Add yours