സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

Estimated read time 0 min read

സംസ്ഥാനത്ത് ഇന്നും തീവ്രമഴ തുടരും; ഏഴ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതാണ് സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ കാരണമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മണിമല നദിയിൽ കേന്ദ്ര ജലകമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

+ There are no comments

Add yours