ബെംഗളൂരിൽ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു
ബെംഗളൂരുവിൽ 21കാരിയായ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു. കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർഥിനിക്ക് ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രികനാണ് ബലാത്സംഗം ചെയ്തത്. വിദ്യാർത്ഥിനി ഹെബ്ബഗോഡിയിലെ തന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയെയാണ് പീഡനത്തിന് ഇരയാക്കിയതെന്നും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


+ There are no comments
Add yours