ശ്രീജേഷിന് ആദരവ്; 16-ാം നമ്പർ ജേഴ്സി ആർക്കും നൽകില്ല
ഇന്ത്യൻ ഹോക്കി ടീമിൻ്റെ നെടുംതൂണായിരുന്ന മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. ശ്രീജേഷിന്റെ പതിനാറാം നമ്പർ ജേഴ്‌സി ഇനി ആർക്കും നൽകില്ല. പതിനാറാം നമ്പർ ജേഴ്സി പിൻവലിക്കുമെന്നാണ് ഹോക്കി ഇന്ത്യ അറിയിച്ചത്. ശ്രീജേഷിൻ്റെ ഐതിഹാസിക കരിയറിനുള്ള ആദരവായിട്ടാണ് നടപടി. പാരീസ് ഒളിമ്പിക്സിൽ ശ്രീജേഷിൻ്റെ കരുത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടിയിരുന്നു.


+ There are no comments
Add yours