രാമക്ഷേത്ര വഴിയിൽ സ്ഥാപിച്ച 50 ലക്ഷം രൂപ വിലവരുന്ന  വഴി വിളക്കുകൾ മോഷണം പോയി

Estimated read time 0 min read

അയോധ്യയിൽ 50 ലക്ഷം രൂപയുടെ വഴിവിളക്കുകൾ മോഷണം പോയി

അയോധ്യയിലെ രാമക്ഷേത്ര വഴിയിൽ സ്ഥാപിച്ച 50 ലക്ഷം രൂപവിലവരുന്ന 3800 വഴിവിളക്കുകൾ മോഷണം പോയതായി പരാതി. അതീവ സുരക്ഷാമേഖലയിൽ സ്ഥാപിച്ച വഴിവിളക്കുകളാണ് മോഷണം പോയതായി കരാറുകാരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 3800 ബാംബു ലൈറ്റുകളും, 36 ഗോബോ ലൈറ്റുകളുമാണ് മോഷ്‌ടിക്കപ്പെട്ടത്. രാമ ക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയായ രാം പാതയിലും ഭക്തിപാതയിലും സ്ഥാപിച്ച ലൈറ്റുകളാണ് മോഷ്ടിച്ചത്.

+ There are no comments

Add yours