എറണാകുളത്ത് പാകിസ്ഥാൻ പതാക പതിച്ച ബലൂൺ.. ഒടുവിൽ

Estimated read time 1 min read

പാകിസ്ഥാൻ പതാക പതിച്ച ബലൂൺ; കേസെടുത്ത് പൊലീസ്

പാകിസ്ഥാൻ പതാകയും ചിഹ്നങ്ങളും പതിച്ച ബലൂൺ വിൽപ്പനയ്ക്ക് വെച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. എറണാകുളം എരൂർ ചേലയ്ക്ക വഴിക്കു സമീപത്തുള്ള ബിസ്മി സ്റ്റോഴ്സ് കട പൊലീസ് അടപ്പിച്ചു. ഈ കടയിൽ നിന്നും ബലൂൺ വാങ്ങിയ എരൂർ സ്വദേശിക്കാണ് ‘ഐ ലൗ പാക്കിസ്ഥാൻ’ എന്നെഴുതിയ ബലൂൺ ലഭിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ജന്മദിനാഘോഷത്തിനായി വാങ്ങിയ ബലൂണിലാണ് ഇത്തരത്തിൽ എഴുതിയിരുന്നത്.

+ There are no comments

Add yours