എറണാകുളത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പ്
എറണാകുളം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ അടുത്ത 3 ദിവസം തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അതിശക്തമായ ഇടിമിന്നലോടു കൂടിയ മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും, കിഴക്കൻ മേഖലയിലെ പ്രദേശങ്ങളിലുള്ളവർ പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു


+ There are no comments
Add yours