‘എനി ടൈം മിൽക്ക്’ എടിഎം മുന്നാറിൽ തുടങ്ങി
ഇനി ഏതു സമയത്തും എടിഎം സംവിധാനത്തിലൂടെ പാൽ വാങ്ങാനുള്ള സംവിധാനം മൂന്നാറിൽ ഒരുങ്ങി. ആവശ്യമുള്ള പാലിന്റെ അളവിനുള്ള തുക, ഇവിടെ സ്ഥാപിച്ചിരിക്കുന്ന ATMൽ നിക്ഷേപിച്ചാൽ മാത്രം മതി. തുകയ്ക്ക് അനുസൃതമായ പാൽ വാങ്ങുന്നതിനായി പാത്രവും വെയ്ക്കുക. നൽകിയ തുകയ്ക്കുള്ള പാൽ ഉടനടി പാത്രത്തിൽ നിറയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ മിൽക്ക് വെൻഡിങ്ങ് മെഷീൻ മന്ത്രി ജെ ചിഞ്ചുറാണിയാണ് ഉദ്ഘാടനം ചെയ്തത്.


+ There are no comments
Add yours