അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു
അർജുനായുള്ള ഗംഗാവാലിപുഴയിലെ ഇന്നത്തെ തെരച്ചിൽ ഈശ്വർ മാൽപ്പെ അവസാനിപ്പിച്ചു. മൂന്ന് തവണ ഇന്ന് പുഴയിൽ ഈശ്വർ മാർപ്പെ മുങ്ങിത്തപ്പിയിരുന്നു. ഓരോ തവണയും വാഹനത്തിന്റെ ജാക്കി ഉൾപ്പെടെയുള്ള ഭാഗങ്ങൾ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. നാളെ രാവിലെ ദൗത്യം വീണ്ടും ആരംഭിക്കും. അർജുൻറെ ലോറി കണ്ടെത്താൻ കഴിയുമെന്ന് തന്നെയാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്


+ There are no comments
Add yours