പ്രവാസി മലയാളികളുടെ പ്രിയങ്കരി; RJ ലാവണ്യ അന്തരിച്ചു
UAEയിലെ റേഡിയോ കേരളം അവതാരക ആർജെ ലാവണ്യ അന്തരിച്ചു. ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AMൽ സീനിയർ റേഡിയോ ജോക്കി ആയി പ്രവർത്തിച്ച രമ്യാ സോമസുന്ദരം RJ ലാവണ്യ എന്ന പേരിലാണ് പ്രശസ്‌തയായത്. പ്രവാസി മലയാളികൾക്ക് സുപരിചിതയായ റേഡിയോ ജോക്കിയാണ് വിട വാങ്ങിയത്. വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, DRK ഓൺ ഡിമാന്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട RJയാക്കി മാറ്റിയത്.


+ There are no comments
Add yours