സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു

Estimated read time 0 min read


സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു

ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറുന്നു. ഇന്ന് 760 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 52,520 രൂപയായി വില. ഗ്രാമിന് 95 രൂപയാണ് വർധിച്ചത്. 6,565 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ബുധനാഴ്ച‌ 50,800 രൂപയായി താഴ്ന്ന് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു. അതിന് ശേഷം 1700 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.

+ There are no comments

Add yours