വിദ്യാർഥികളെ കയറ്റിയില്ല; സ്വകാര്യ ബസ് ജീവനക്കാർക്ക് 100 തവണ ഇംപോസിഷൻ

Estimated read time 1 min read

വിദ്യാർഥികളെ കയറ്റിയില്ല; സ്വകാര്യ ബസ് ജീവനക്കാർക്ക് ഇംപോസിഷൻ ശിക്ഷ

വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് ജീവനക്കാരെക്കൊണ്ട് 100 തവണ ഇംപോസിഷൻ എഴുതിപ്പിച്ച് അടൂർ പൊലീസ്. വേറിട്ട ശിക്ഷാനടിപടിയെടുത്ത പൊലീസിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പത്തനംതിട്ട-ചവറ റൂട്ടിലോടുന്ന ‘യൂണിയൻ’ എന്ന ബസിലെ ജീവനക്കാർക്കായിരുന്നു ശിക്ഷ ലഭിച്ചത്. ‘കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ, മനഃപൂർവമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല,’ എന്നാണ് ഇംപോസിഷനായി എഴുതിച്ചത്.

+ There are no comments

Add yours