അതിശക്തമായ മഴയ്ക്ക് സാധ്യത. 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Estimated read time 0 min read

ഇന്ന് അതിശക്ത മഴ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും ഓറഞ്ച് അലർട്ട് ആണ്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് അറിയിപ്പിലുണ്ട്

+ There are no comments

Add yours