ബിഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഏഴ് മരണം
ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 3 സ്ത്രീകളടക്കം 7 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. ബാരാവർ കുന്നുകളിലെ ബാബ സിദ്ധേശ്വർനാഥ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. എന്നാൽ, തങ്ങളുടെ ഭാഗത്ത് അനാസ്ഥ ഉണ്ടായിട്ടില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. 7 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനായി ആശുപത്രിയിൽ എത്തിച്ചതായി ജഹാനാബാദിലെ ടൗൺ ഇൻസ്പെക്ടർ സ്ഥിരീകരിച്ചു.


+ There are no comments
Add yours