മയിലിനെ കറിവെച്ച യൂട്യൂബർ അറസ്റ്റിൽ

Estimated read time 1 min read

മയിലിനെ കറിവെച്ച യൂട്യൂബർ അറസ്റ്റിൽ

തെലങ്കാനയിലെ സിർസില്ലയിൽ ‘മയിൽ കറി’ വെച്ചു കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച യൂട്യൂബർ അറസ്റ്റിൽ. കോടം പ്രണയ് കുമാറാണ് അറസ്റ്റിലായത്. ഇയാൾ അനധികൃത വന്യജീവി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആളുകൾ ആരോപിച്ചത്. വൈറലായ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേതുടർന്നാണ് അറസ്റ്റ്. ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയിൽ. സംഭവം വിവാദമായതോടെ കുമാറിന്റെ യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തു.

+ There are no comments

Add yours