തങ്കലാൻ പ്രമോഷൻ റദ്ദാക്കി; പണം ദുരിതാശ്വാസ നിധിയിലേക്ക്
തമിഴകത്തിന്റെ സൂപ്പർതാരം ചിയാൻ വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ പുതിയ ചിത്രം തങ്കലാൻ്റെ കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി. വയനാട് ഉരുൾപൊട്ടലിൻ്റെ സാഹചര്യത്തിലാണ് അണിയറപ്രവർത്തകർ പ്രമോഷൻ പരിപാടികൾ റദ്ദാക്കിയത്. സിനിമയുടെ കേരളത്തിലെ പ്രമോഷൻ പരിപാടികളുടെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും തീരുമാനിച്ചു. തങ്കലാൻ ഓഗസ്റ്റ് 15-നാണ് റിലീസിനെത്തുന്നത്.


+ There are no comments
Add yours