മധ്യവയ്കരായ സ്ത്രീകളെ കൊലപ്പെടുത്തിയ ‘സാരി കില്ലർ’ പിടിയിൽ

Estimated read time 1 min read

യുപിയിലെ ‘സാരി കില്ലർ’ പിടിയിൽ

മധ്യവയ്കരായ സ്ത്രീകളെ കൊലപ്പെടുത്തിയ ‘സാരി കില്ലർ’ എന്നറിയപ്പെടുന്ന സീരിയൽ കില്ലർ യുപി ബറേയ്‌ലിയിൽ അറസ്റ്റിൽ. 35 കാരനായ കുൽദീപ് ഗംഗ്‌വാറാണ് പിടിയിലായത്. 13 മാസത്തിനിടെ 9 സ്ത്രീകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കുൽദീപിന്റെ അമ്മ ജീവിച്ചിരിക്കെ പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇവരുടെ വാക്കുകേട്ട് പിതാവ് അമ്മയെ ഉപദ്രവിച്ചു ഇവരോടുള്ള പകയാണ് സ്ത്രീകളെ കൊലപാതകങ്ങൾക്ക് പിന്നിലെന്ന് പൊലീസ്.

+ There are no comments

Add yours