സാമ്പത്തിക തട്ടിപ്പ് പരാതിയിൽ RDX സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവ്. ലാഭവിഹിതവും കണക്കും നൽകിയില്ലെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം. ചിത്രത്തിന്റെ സഹനിർമാതാവ് അഞ്ജന എബ്രഹാമാണ് പരാതി നൽകിയത്. നിർമ്മാതാവ് സോഫിയ പോൾ, ജയിംസ് പോൾ എന്നിവർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നുണ്ട്. ‘ആറു കോടി രൂപയാണ് സിനിമയ്ക്കായി താൻ മുടക്കിയത്. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്‌തിരുന്നത്. എന്നാൽ വാഗ്ദാനം ചെയ്‌ത ലാഭവിഹിതമോ മുടക്കിയ പണത്തിൻ്റെ കണക്കോ നൽകിയില്ലെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല.


+ There are no comments
Add yours