ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്
സൂര്യ 44 ന്റെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. തലയ്ക്കാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ താരത്തെ ഊട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചുദിവസം താരത്തിന് ഡോക്‌ടർമാർ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് സിനിമയുടെ ചിത്രീകരണം താത്ക്കാലികമായി നിർത്തിവച്ചു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 ന്റെ രണ്ടാം ഷെഡ്യൂൾ ഈ മാസം ആദ്യമാണ് ഊട്ടിയിൽ തുടങ്ങിയത്


+ There are no comments
Add yours