നെട്ടൂരിൽ കായലിൽ വീണ് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്തിന് സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. മാലിന്യം കളയാനായി കായലിനരികിലേക്ക് പോയ 16 വയസ്സുകാരി ഫിദ ഇന്ന് രാവിലെ ആറരയോടെയാണ് കായലിൽ വീണത്.
വീട്ടിലെ മാലിന്യം കായലിന് സമീപം ഇടാനെത്തിയ പെൺകുട്ടി കാൽവഴുതി കായലിൽ വീഴുകയായിരുന്നെന്നാണ് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ അമ്മയുടെ കൺമുമ്പിൽ വച്ചായിരുന്നു അപകടം. പിന്നീട് ഫയർ ഫോഴ്‌സും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തെരച്ചിൽ ഊർജ്ജിതമായി തുടരുന്നതിനിടെയാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്.


+ There are no comments
Add yours