വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിൽ എല്ലാവർഷവും ഓണത്തിന് നടത്താറുള്ള പ്രശസ്‌തമായ പുലിക്കളി ഒഴിവാക്കി. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ യോഗം തീരുമാനിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കാൻ ഇന്ന് ചേർന്ന കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഈ വർഷം സെപ്റ്റംബർ 18നായിരുന്നു പുലിക്കളി നടക്കേണ്ടിയിരുന്നത്. സെപ്റ്റംബർ 16,17 തീയതികളിലായിരുന്നു കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്.


+ There are no comments
Add yours