നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി

Estimated read time 0 min read

നാളെ നടത്താനിരുന്നു നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി തള്ളി. നിലവിൽ അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാൻ വിദ്യാർഥികൾക്ക് ബുദ്ധിമുട്ടായതിനാൽ നിലവിലെ തീയതിയിൽ നിന്ന് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കുറച്ച് വിദ്യാർഥികൾക്കായി രണ്ട് ലക്ഷം വിദ്യാർഥികളുടെ കരിയർ അപകടത്തിലാക്കാൻ സാധ്യമല്ലെന്ന് കോടതി ചൂണ്ടികാണിച്ചു.

+ There are no comments

Add yours