പ്രതിഫലത്തിൽ ഞെട്ടിച്ച് സമാന്ത
തെന്നിന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികാ നടിമാരിൽ ഒരാളാണ് സമാന്ത. ഇപ്പോഴിതാ സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്ന ഒരു വെബ് സിരീസ് ആയ സിറ്റാഡെൽ: ഹണി ബണ്ണിയിൽ അഭിനയിച്ചതിന് സമാന്ത വാങ്ങിയ പ്രതിഫലത്തുകയാണ് ശ്രദ്ധ നേടുന്നത്. 10 കോടി ആണത്രെ നടിയുടെ പ്രതിഫലം. സിനിമകളിൽ സാധാരണ 3 കോടി വാങ്ങാറുള്ള നടി പുഷ്പയിലെ ഗാനത്തിന് 5 കോടി വാങ്ങിയിരുന്നു.


+ There are no comments
Add yours