ബിഎസ്പി നേതാവ് കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍.

Estimated read time 1 min read

ചെന്നൈ  | തമിഴ്നാട് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് കെ ആംസ്‌ട്രോങ്ങിന്റെ കൊല്ലപ്പെട്ട കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അശ്വഥാമനെയാണ് ചെന്നൈ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ മറ്റൊരു പ്രതിയായ അരുള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ അശ്വഥാമനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി തമിഴ്നാട് കോണ്‍ഗ്രസ് പ്രസ്താവനയിറക്കി. ആംസ്‌ട്രോങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂലായ് അഞ്ചിനാണ് ആംസ്‌ട്രോങ്ങിനെ ചെന്നൈയിലെ പെരമ്പൂരിലെ വസതിക്ക് സമീപം വെച്ച് ആറ് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. ബൈക്കിലെത്തിയ ഒരു സംഘം ആംസ്‌ട്രോങ്ങിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മുന്‍ വൈരാഗ്യവും പ്രതികാരവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.പ്രതികളിലൊരാളായ തിരുവെങ്ങാടം ജൂലൈ 13ന് ചെന്നൈയിലെ മാധവറത്തിന് സമീപം പോലീസുമായുള്ള ഏറ്റ്മുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

+ There are no comments

Add yours