‘എമ്പുരാന്’ ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി
‘എമ്പുരാൻ’. ചിത്രം തിയറ്ററുകളിലെത്താൻ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കെ തന്നെ മുരളി ഗോപിയുടെ രചനയിൽ വീണ്ടുമൊരു ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ടിയാൻ സംവിധായകൻ ജിയെൻ കൃഷ്ണകുമാറാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. സിനിമയുടെ പൂജ തമിഴ്നാട്ടിലെ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ വച്ചു നടന്നു. ആര്യ നായകനാകുന്ന ഈ മലയാളം-തമിഴ് ചിത്രത്തിൽ നിഖില വിമൽ, ശാന്തി ബാലകൃഷ്‌ണൻ തുടങ്ങിയവരും അഭിനയിക്കുന്നു.


+ There are no comments
Add yours