നെടുമ്പാശേരി വിമാനത്താവളത്തിൽ ന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് അറിയിപ്പ്

Estimated read time 0 min read

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടുന്ന യാത്രക്കാർ നേരത്തെ എത്തണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പതിവ് സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി. ഈ മാസം 20 വരെയാണ് സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. സുരക്ഷാ പരിശോധനകൾ കൂട്ടിയതിനാൽ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകൾക്ക് കൂടുതൽ സമയം എടുത്തേക്കാമെന്നും അതിനാൽ യാത്രക്കാർ നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും സിയാൽ അറിയിച്ചു.

+ There are no comments

Add yours