സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. ഇനി വെങ്കല മെഡൽ പോരാട്ടം

Estimated read time 1 min read

ഹോക്കിയിൽ പൊരുതി തോറ്റ് ഇന്ത്യ

ഒളിമ്പിക്സ് ഹോക്കിയിലെ സെമിയിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് തോൽവി. 2-3നായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ ക്വാർട്ടറിൽ ഇന്ത്യയായിരുന്നു മുന്നിൽ, 2-ാം ക്വാർട്ടറിൽ 2 ഗോൾ ജർമനി തിരിച്ചടിച്ചു. 3-ാം ക്വാർട്ടറിൽ ഇന്ത്യ സമനില ഗോൾ കണ്ടെത്തിയെങ്കിലും, മത്സരം തീരാൻ 6 മിനിറ്റ് ശേഷിക്കെ ലീഡെടുത്ത ജർമനി വിജയിക്കുകയായിരുന്നു. ഇന്ത്യ ഇനി വെങ്കല മെഡൽ പോരാട്ടത്തിൽ സ്പെയിനിനെ നേരിടും.

+ There are no comments

Add yours