വിനേഷ് ഫോഗട്ട് ഫൈനലിൽ
പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിൽ. ഇതോടെ ഇന്ത്യ ഗുസ്തിയിൽ മെഡൽ ഉറപ്പിച്ചു സെമിഫൈനലിൽ ക്യൂബയുടെ യുസ്നെയ്ലിസ് ലോപസിനെ 5-0ന് തകർത്താണ് വിനേഷ് ഫൈനൽ ഉറപ്പിച്ചത്. നേരത്തെ യുക്രൈന്റെ ഒക്സാന ലിവാച്ചിനെ തോൽപിച്ചാണ് വിനേഷ് സെമിയിൽ എത്തിയത്. ഒളിമ്പിക്സ് ഗുസ്തി ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് വിനയ്. ഇന്ന് രാത്രിയാണ് ഫൈനൽ.


+ There are no comments
Add yours