വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ; സംഭാവനയുമായി നടി സംയുക്ത
വയനാടിന് സഹായവുമായി നടി സംയുക്ത. മോഹൻലാൽ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനിലേയ്ക്കാണ് നടി 3 ലക്ഷം രൂപ സംഭാവന നൽകിയത്. വയനാട്ടിലെ ജനങ്ങൾക്ക് ജീവിതം തന്നെ തകർത്ത ഈ ദുരന്തം നേരിടേണ്ടി വന്നതിൽ വളരെയധികം വേദനയുണ്ടെന്ന് നടി പറഞ്ഞു. അവർക്കുള്ള പിന്തുണയുടെ ആദ്യപടിയായി വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നുവെന്നും നടി കുറിച്ചു. ഈ ഉദ്യമത്തിൽ പങ്കുചേരാൻ നടി അഭ്യർഥിക്കുകയും ചെയ്തു.


+ There are no comments
Add yours