ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യ ഇന്ന്. ക്ഷേത്രവളപ്പിൽ പള്ളിയോടം ഇല്ലാതെ സദ്യ നടത്തരുതെന്ന ആവശ്യം ബോർഡ് തള്ളിയിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് പള്ളിയോടക്കരകളുടെ മുന്നറിയിപ്പ്. വള്ളസദ്യയിലെ എല്ലാ വിഭവങ്ങളും ചേർത്ത് 250 രൂപയ്ക്ക് ബുക്ക് ചെയ്ത ഭക്തർക്കാണ് സദ്യ. കഴിഞ്ഞദിവസം പള്ളിയോട സേവാസംഘം പ്രവർത്തകർ ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസിലേക്ക് വഞ്ചിപ്പാട്ട് പാടി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ ഒരു സദ്യ നടത്താനാണ് ബോർഡ് തീരുമാനം.
വള്ളസദ്യയിൽ ഇടഞ്ഞിരിക്കുകയാണ് ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും. ദേവസ്വം ബോർഡ് വള്ളസദ്യ വാണിജ്യവൽക്കരിക്കുന്നു എന്നാണ് ആരോപണം.



+ There are no comments
Add yours