ആലുവയിൽ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ
ആലുവയിൽ വീട്ടുകാർക്ക് മുമ്പിൽ നഗ്നത പ്രദർശിപ്പിച്ച് അശ്ലീല സന്ദേശം അയച്ച കേസിൽ വൈശാഖ് (34) പിടിയിൽ. ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയായ ഇയാൾ വീടിന്റെ പിൻവശത്ത് നിന്ന് നഗ്നതാ പ്രദർശനം നടത്തി. പിന്നീട് മൊബൈലിലേക്ക് അശ്ലീല സന്ദേശം അയക്കുകയും കല്ലെറിഞ്ഞ് ജനൽച്ചില്ല് തകർക്കുകയും ചെയ്തു. ബിനാനിപുരം പൊലീസ് ഇൻസ്പെക്‌ടർ വി.ആർ. സുനിലിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



+ There are no comments
Add yours