പാലക്കാട് ആലത്തൂരിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം വാവുപള്ളിയാപുരം സ്വദേശി പ്രദീപിൻ്റെ ഭാര്യ നേഖ (24) യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് പ്രദീപിനെ ആലത്തൂർ പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിയായ മുൻ സൈനികൻ സുബ്രഹ്മണ്യന്റെ്റെ മകളാണ് മരിച്ച നേഖ.



+ There are no comments
Add yours