ഇന്ന് കർക്കിടകവാവ് ബലി. വിപുലമായ സജീകരണങ്ങൾ

Estimated read time 0 min read

പൂർവിക സ്മ‌രണയിൽ ഇന്ന് കർക്കിടകവാവ് ബലി. പിതൃതർപ്പണത്തിനായി സംസ്ഥാനത്ത് വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ വിപുലമായ സജീകരണങ്ങൾ തയ്യാറായി. മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങൾ, സ്‌നാനഘട്ടങ്ങൾ എന്നിവയോടനുബന്ധിച്ചും ബലിതർപ്പണം നടക്കും. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

+ There are no comments

Add yours