*യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ റിമാന്റിലേക്ക്*
വാടാനപ്പിള്ളി : 18-07-2025 തീയതി വെള്ളിയാഴ്ച രാത്രിയിൽ വാടാനപ്പള്ളി നടുവിൽക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ വാടാനപ്പിള്ളി ശാന്തി റോഡ് സ്വദേശി വടക്കൻ വീട്ടിൽ അഭിഷേക് 22 വയസ്സ് എന്നയാളെ നാട്ടികയിൽ നിന്നും വാടാനപ്പള്ളി സ്വദേശി പടിയത്ത് വീട്ടിൽ സഞ്ജയ് 22 വയസ്സ് എന്നയാളെ നടുവിൽ കരയിൽ നിന്നുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
18-07-2025 തീയതി വെള്ളിയാഴ്ച രാത്രിയിൽ പ്രതികളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് വിട്ടിൽ നിന്നും നടുവിൽക്കര NH 66 ഹൈവേയുടെ പണി നടക്കുന്ന സ്ഥലത്തേക്ക് യുവാവിനെ വിളിച്ചു വരുത്തി അവിടെ നിന്നും അഷ്ഫാക്കും മറ്റൊരു പ്രതിയും ചേർന്ന് സ്കൂട്ടറിൽ കയറ്റി തട്ടികൊണ്ടുപോയി വാടാനപ്പള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഈ കേസിലെ പരാതിക്കാരന്റെ സുഹൃത്തിന്റെ സഹോദരൻ ഷാഫിക്ക് 26000/- രൂപ കൊടുക്കാനുള്ളതിനെ സംബന്ധിച്ച് ജൂൺ മാസം 29-ാം തിയ്യതി തൃത്തല്ലൂർ വെച്ച് നടന്ന് അടിപിടിയിൽ പരാതിക്കാരൻ ഇടപെട്ട് പ്രതികളെ പിടിച്ച് മാറ്റിയതിലുള്ള വൈരാഗ്യത്താലാണ് പ്രതികൾ യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈൽ ഫോണും ഇവർ കവർച്ച ചെയ്തെടുത്തു. ഈ സംഭവത്തിന് വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുപ്രസിദ്ധ ഗുണ്ടയായ ബിൻഷാദ് ഉൾപ്പടെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തിരുന്നു.
അഭിഷേക് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ മയക്കു മരുന്ന് ഉപയോഗിച്ചതിനുള്ള ഒരു കേസിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണ കുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി രാജു.വി.കെ വാടാനപ്പള്ളി ഇൻസ്പെക്ടർ ഷൈജു.എൻ.ബി, ജൂനിയർ എസ്.ഐ സനദ്.എൻ.പ്രദീപ്, എസ്.പി.ഒ രാജ്കുമാർ, സി.പി.ഒ. അമൽ, മഹേഷ്, നിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.




+ There are no comments
Add yours